ഊണു കഴിക്കുന്നതിനു മുന്‍പ്, പണ്ടുകാലത്തുള്ള ആളുകള്‍ കാലുകള്‍ കഴുകുമായിരുന്നു. പുറത്തുപോയി വന്നാലും ഉമ്മറത്ത് വാല്‍കിണ്ടിയിലിരിക്കുന്ന വെള്ളം കൊണ്ട് കാല്‍ നല്ലവണ്ണം കഴുകിയിട്ടേ ഊണുകഴിക്കാന്‍ ഇരിക്കാറുള്ളു. കാല്‍ കഴുകുന്നതിന്‍റെ ഗുണം കിട്ടുന്നത് നമ്മുടെ കണ്ണുകള്‍ക്കാണ്. പാദങ്ങളുടെ അടിവശത്ത് നിന്നുമാണ് ഞരമ്പുകള്‍ കണ്ണുകളിലേയ്ക്കെത്തുന്നത്. കാലുകള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ അതിന്‍റെ ഗുണം കണ്ണുകള്‍ക്കാണ് കിട്ടുന്നത്.
കുളിക്കുമ്പോള്‍ കാലിന്‍റെ മടക്ക് നന്നായി തേച്ചുകഴുകണം. ഇടയ്ക്കിടയ്ക്ക് കാലും മുഖവും കഴുകുന്നത് ബുദ്ധിയുടെ ഉണര്‍വ്വിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. അതുപോലെ ഉറങ്ങുന്നതിനു മുന്‍പ് കാല്‍ നല്ലവണ്ണം കഴുകിത്തുടയ്ക്കണം. കാലില്‍ അഴുക്കോടെ ഉറങ്ങിയാല്‍ അത് കാലുകളുടെ ആരോഗ്യത്തെ ബാധിക്കും. കാലുകളില്‍ നനവുണ്ടായിരുന്നാല്‍ ഉറങ്ങുമ്പോള്‍ അത് വാതത്തിനു കാരണമാകും അതുകൊണ്ടാണ് പഴമക്കാര്‍ പറഞ്ഞിരുന്നത് കാലു നനച്ചുണ്ണണമെന്നും കാലു തുടച്ചിട്ടുറങ്ങണമെന്നും.