ന്യൂഡല്‍ഹി: കാവേരിയില്‍ നിന്നുള്ള ജലം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും ഉത്തരവ് പാലിക്കാത്ത കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ താക്കീത്.
ഈമാസം ഒന്നുമുതല്‍ ആറുവരെ 6,000 ക്യൂസെക്‌സ് (പ്രതി സെക്കന്‍ഡ് ഘനയടി) വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി കര്‍ണാടകയ്ക്ക് അന്ത്യശാസനം
നല്‍കി.
അവസാന അവസരമെന്നനിലയ്ക്കാണ് ഈ ഉത്തരവെന്ന് വ്യക്തമാക്കിയ കോടതി, ഈമാസം നാലിനകം കാവേരി ജലമാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാന്‍ കേന്ദ്രത്തിന്
നിര്‍ദേശം നല്‍കി.ഉത്തരവുകള്‍ ലംഘിക്കുന്നതിലൂടെ ഒരു സംസ്ഥാനം നിയമത്തിന്റെ മഹത്വത്തെ കളങ്കപ്പെടുത്തി. ഭരണഘടനയുടെ 144ാം അനുച്ഛേദത്തില്‍ എല്ലാ അധികാരകേന്ദ്രങ്ങളും
സുപ്രീംകോടതി ഉത്തരവുകള്‍ അനുസരിക്കാന്‍
ബാധ്യസ്ഥമാണെന്ന് നിസ്സംശയം വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഇരുസംസ്ഥാനങ്ങളുടെയും യോഗം വിളിച്ചതിന്റെ വിശദാംശങ്ങള്‍
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ ബോധിപ്പിച്ചു.
കാവേരി ജലമാനേജ്‌മെന്റ് ബോര്‍ഡ് നാലഞ്ചുദിവസത്തിനകം രൂപവത്കരിക്കുമെന്നും
റോത്തഗി വ്യക്തമാക്കി.