• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

കറൻസിയിൽ വേണം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രം, കേന്ദ്രത്തോട് കെജ്‌രിവാള്‍

Byadmin

Oct 26, 2022

New Delhi: ഹിന്ദുത്വ കാര്‍ഡുമായി ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യൻ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്‍റെ ആവശ്യം.രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം ഓര്‍ക്കുക ദൈവത്തെയാണ്. ദീപാവലി ദിനത്തിൽ നാമെല്ലാവരും ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. ഈ ദേവതകള്‍ നമ്മുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കുമെന്ന് നാം വിശ്വസിക്കുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ നോട്ടിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രവും അച്ചടിയ്ക്കുന്നത്‌ ഫലം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *