തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്ലഷർ നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കി. ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രദേശികവാദം ആളിക്കത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്. ദേശീയ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഡൽഹിയിലാണുള്ളത്. ആരിഫ് മുഹമ്മദ് ഖാന്റെ തുടര്‍ നീക്കം എന്താകുമെന്നാണ് കേരളം ഉറ്റ് നോക്കുന്നത്.