എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ജൂൺ മുപ്പതിന് അർധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. എകെജി സെന്‍റര്‍ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിന് തലവേദനയായിരുന്നു. ആദ്യം ബോംബ് സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നൂറുകണക്കിന് ഫോൺകോളുകൾ പരിശോധിച്ചു. ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം മുന്നോട്ട് പോകാതിരിക്കാൻ കാരണമെന്ന് ആരോപണങ്ങൾ ഉയർന്നു.