• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

കേരളം പോലീസിനെ അറിയിച്ചില്ല : എൻ. ഐ .എ സംഘമെത്തിയത് സിആര്‍പിഎഫ് സംഘത്തോടൊപ്പം; റെയ്ഡ്‌ തീവ്രവാദ ഫണ്ടിങ്ങിനു തെളിവ് ലഭിച്ചതോടെ .

Byadmin

Sep 22, 2022

തിരുവനന്തപുരം : രാജ്യമെമ്പാടുമുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ .ഐ .എ യുടെ വ്യാപക റെയ്‌ഡ്‌ കേരളം പോലീസ് അറിഞിരുന്നില്ല. തീവ്രവാദത്തിനു ഫണ്ടിംഗ് നൽകിയതും കള്ളപ്പണ ഇടപാടുകളും കണ്ടെത്തിയതിനെ തുടർന്നാണ് റെയ്‌ഡ്‌ . സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ .ഐ എ , ഇ .ഡി പരിശോധന തുടരുകയാണ് . ഡൽഹിയിലും ,കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന . കോഴിക്കോട് അർദ്ധ രാത്രി തുടങ്ങിയ പരിശോധന എപ്പോഴും തുടരുകയാണ് .മലപ്പുറത്ത് പോപ്പുലർ പ്രോണ്ട് ദേശിയ ചെയര്മാന് എം .എ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ,ഓഫീസിലും ദേശിയ സെക്രട്ടറി നസ്‌റുദിന് എളമരത്തിന് വീട്ടിലും എൻ .ഐ .എ റെയ്‌ഡ്‌ നടത്തി . ഇവരെ എൻ .ഐ .എ കസ്റ്റഡിയിൽ എടുത്തു . സി .ആർ .പി . ടീമിന്റെ സുരക്ഷയിലാണ് റെയ്‌ഡ്‌ . കേരളം പോലീസിനെ അറിയിക്കാതെ അന്ന് പലയിടത്തും റെയ്‌ഡ്‌ നടക്കുന്നത് . പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഇടപാടുകൾ മാസങ്ങളായി എൻ .ഐ .എ യുടെ നിരീക്ഷണത്തിലായിരുന്നു .എല്ലാം തെളിവുകളും ലഭിച്ച ശേഷം അർധരാത്രി യോടെയായിരുന്നു രാജ്യമെമ്പാടും വ്യാപക റെയ്‌ഡ്‌ ആരംഭിച്ചത് .

By admin

Leave a Reply

Your email address will not be published. Required fields are marked *