• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരം പദവി

Byadmin

Nov 1, 2023 #KOZHIKODE

യുനസ്കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കി കോഴിക്കോട്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ നഗരമാണ് കോഴിക്കോട്. 55 പുതിയ നഗരങ്ങളാണ് യുനസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സംഗീത നഗരങ്ങളുടെ പട്ടികയിൽ മധ്യപ്രദേശിലെ ഗ്വാളിയോറും ഇടം നേടിയിട്ടുണ്ട്.
സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *