കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റേത് വർഗീയതയ്ക്കെതിരായ നിലപാടാണ്. എന്നാൽ ഒരു കേന്ദ്രമന്ത്രിക്ക് വർഗീയവീക്ഷണത്തോടെയുള്ള നിലപാടാണ്. വിഷം ചീറ്റുന്ന പ്രചരണം അത്തരക്കാരിൽനിന്ന് ഉണ്ടായി. ഈ സംഭവത്തെ കേരളം ആരോഗ്യകരമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കളമശേരി സ്ഫോടനത്തെക്കുറിച്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കേന്ദ്ര ഏജൻസികൾക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.