ന്യൂഡൽഹി: പെൺപട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്ത 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം. നായക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവമെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ആൽഫ2 ഏരിയയിൽ മൂന്നു നിലകളുള്ള തന്റെ വീട്ടിന്റെ ബാൽക്കണിയിൽ വെച്ച് യുവാവ് പെൺ നായയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ അയൽവാസി സംഭവം കണ്ടു. അയൽവാസിയുടെ ശബ്ദം കേട്ടതോടെ യുവാവ് പട്ടിയെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാര്‍ മിശ്ര അറിയിച്ചു.