• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ 2024 ഓടെ തുടങ്ങും’: അമിത് ഷാ

Byadmin

Oct 28, 2022

ന്യൂഡൽഹി: കൂടുതൽ അധികാരങ്ങൾ നൽകി ദേശീയ അന്വേഷണ ഏജൻസിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. എൻഐഎക്ക് വിശാല അധികാരം നൽകിയിരിക്കുകയാണ്. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും കൂട്ടായി പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞുവെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായെന്നും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന 2 ദിവസത്തെ ചിന്തിൻ ശിവറിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *