UAE യിൽ ഇപ്പോൾ നിരവധി തൊഴിലവസരങ്ങൾ ഉണ്ട് .ഒപ്പം ശ്രദ്ധിക്കാനും ഒരുപാട് കാര്യങ്ങളുണ്ട്
വിസിറ്റ് വിസാ നിയമങ്ങൾ മാറി! ഒരിക്കൽ വിസിറ്റിൽ വന്നാൽ കാലാവധി കഴിഞ്ഞു യുഎഇയിൽ നിന്ന് പുറത്തു പോകൽ നിർബന്ധം ആണ്!
50%വും വിസിറ്റ് വിസക്കാരെ ഉപയോഗിച്ചാണ് യുഎഇ സ്വകാര്യ മേഖല നിലനിൽക്കുന്നത്!
വിസിറ്റുകാർ കാലാവധി തീരുന്ന മുറയ്ക്ക് നാട്പിടിക്കുന്നതിനാൽ ഇവിടെ നാൾക്കുനാൾ തൊഴിലവസരങ്ങൾ കുമിഞ്ഞു കൂടുകയാണ്!
സന്തോഷിക്കാൻ വരട്ടെ!
ഇവിടെ ഇപ്പോൾ സ്വകാര്യമേഖല മൊത്തം മാന്ദ്യത്തിലാണ്! മുതൽ മുടക്കി കുടുങ്ങിയതിനാൽ ബിസിനസുകാർ പാടുപെട്ടു പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ്!
വിസിറ്റുകാരെയും ഫ്രീവിസക്കാരെയും മാത്രം ജോലിക്ക് നിർത്തി മാസങ്ങളോളം ജോലി ചെയ്യിച്ച് നയാപൈസ കൊടുക്കാതെ ഓടിച്ചു വിട്ടാണ് ഇപ്പോൾ സ്വകാര്യമേഖല നിലനിൽക്കുന്നത്!
കേസിനു പോയിട്ട് കാര്യമില്ല! വാദി പ്രതിയാകും! വിസക്കാർ മാത്രം സ്പോൺസർക്ക് കീഴിൽ മാത്രം ജോലി ചെയ്യുക എന്നതാണ് യുഎഇ നിയമം!
മസിൽ പവർ പ്രയോഗവും നടക്കില്ല! സ്ഥാപനങ്ങളിലെല്ലാം നിരവധി സിസി കാമറകൾ ആണ്! മില്യണുകൾ ആണ് അടിപിടി കേസുകളിൽ യുഎഇ കോടതികൾ വിധിക്കുന്നത്!
ആയതിനാൽ യുഎയിയിൽ വരുന്ന വിസക്കാരും ഫ്രീ വിസക്കാരും വിസിറ്റ് വിസക്കാരും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക!
●യുഎയിയിൽ നിന്ന് വിസ ലഭിക്കുന്നതിന് മുന്നോടിയായി നങ്ങൾക്ക് ഒരു ഓഫർ ലറ്റർ ലഭിക്കും! അതിൽ നിങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ശമ്പളം പൂർണമായും രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ ലറ്റർ ഒപ്പിട്ടു കൊടുക്കരുത്!
ലറ്ററിൽ ശമ്പളം കുറച്ചു കാണിച്ചാലും ബാക്കി ശമ്പളം മാസാമാസം കൃത്യമായി കയ്യിൽ തരും എന്നൊക്കെ മുതലാളി പറയും ! ഒരിക്കലും വഴങ്ങരുത്!
വിസക്കാരന് ശമ്പളത്തിന് പുറമെ യുഎഇ നിയമപ്രകാരം നിരവധി ആനുകൂല്യങ്ങൾ ഉണ്ട്! ജോലി സമയം എട്ടുമണിക്കൂർ ആണ്! താമസം,ചികിത്സ,യാത്രാ-മടക്കയാത്രാ ചിവുകൾ,വിസാ മെഡിക്കൽ ചെക്കപ്പ്,എമിറേറ്റ്സ് ഐഡി, എല്ലാം പൂർണമായും സ്പോൺസുടെ മേൽ ആണ്
വിസക്കാരന് സ്പോൺസർ ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് കൊടുക്കേണ്ടതും ശമ്പളവും ആനുകൂല്യങ്ങളും സമയാസമയം അതിൽ നിക്ഷേപിക്കേണ്ടതും എടിഎം കാർഡ് നൽകേണ്ടതും ആണ്!
തൊഴിലാളിയിൽ നിന്ന് എന്ത് പിഴവുകളും വീഴ്ചകളും സംഭവിച്ചാലും വിസ കാൻസൽ ചെയ്തു നാട്ടിലയക്കാം എന്നല്ലാതെ ഫൈൻ ഈടാക്കാനോ അസഭ്യം പറയാനോ ശാരീരിക ഉപദ്രവം ചെയ്യാനോ സ്പോൺസർക്ക് അവകാശം ഇല്ല!
ആനുകൂല്യങ്ങൾ വെട്ടിക്കാനും ഫൈൻ ഈടാക്കാനും ചൊൽപടിക്കു നിർത്തി അടിമപ്പണി ചെയ്യിക്കാനും ആണ് റെക്കോർഡുകളിൽ ശമ്പളം കുറച്ചു കാണിക്കുന്നത്!
വിസയിൽ കാണിച്ച ശമ്പളവും ആനുകൂല്യങ്ങളും മുങ്ങാതെ അക്കൗണ്ടിൽ വരുമെങ്കിലും ശമ്പളത്തിന് പുറമെ അക്കൗണ്ടിൽ ഇട്ട ആനുകൂല്യങ്ങൾ എല്ലാം കയ്യിൽ തരുന്ന ശമ്പളത്തിൽ നിന്ന് മുതലാളി പിടിച്ചെടുക്കും! ഫൈനും ഈടാക്കും! കൈശമ്പളത്തിന് വേണ്ടി അടിമപ്പണി ചെയ്യേണ്ടി വരും! വരവ്പോക്ക് എയർ ടിക്കറ്റിന്റെ കാശും കൈശമ്പളത്തിൽ നിന്ന് പിടിക്കും!!
●യാതൊരു കാരണവശാലും എടിഎം കാർഡ് സ്പോൺസർക്ക് നൽകരുത്!
തൊഴിലാളി ബാങ്കിൽ നേരിട്ട് ചെന്നു ഒപ്പിട്ടു കൊടുത്താൽ മാത്രമേ എടിഎം കാർഡ് കിട്ടൂ!
ചില സ്പോൺസർമാർ മുഴുവൻ ശമ്പളവും റെക്കോർഡുകളിൽ ചേർക്കും എങ്കിലും തൊഴിലാളികളെ കബളിപ്പിച്ച് എടിഎം കാർഡ് കൈവശപ്പെടുത്തുന്ന തട്ടിപ്പ് ധാരാളം നടക്കുന്നുണ്ട്!
ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി അക്കൗണ്ടിൽ വരുമെങ്കിലും സ്പോൺസർ തന്നെ എടിഎം ഉപയോഗിച്ചു അത് പിൻവലിക്കുകയും തൊഴിലാളിക്ക് ശമ്പളം മാത്രം കൊടുക്കുകയും ആ ശമ്പളത്തിന്റെ പേരിൽ തൊഴിലാളിയെ അടിമയെ പോലെ ഉപയോഗിക്കുകയും ചെയ്യും!
●പാസ്പോർട്ട് യാതൊരു കാരണവശാലും സ്പോൺസർക്ക് നൽകരുത്! ഓഫീഷ്യൽ ആവശ്യങ്ങൾക്ക് പാസ്പോർട്ട് ആവശ്യമായി വന്നാൽ നിങ്ങൾ തന്നെ പാസ്പോർട്ടുമായി കൃടെ പോവുക!
പാസ്പോർട്ട് സ്പോൺസറുടെ കയ്യിൽ അകപ്പെട്ടാൽ നിങ്ങൾക്ക് ജോലി ഉപോക്ഷിക്കാനോ മറ്റൊരു ജോലിക്ക് ചേരാനോ അവസാന മാർഗ്ഗം എന്ന നിലയിൽ നാട്ടിലേക്ക് രക്ഷപ്പെടാനോ കഴിയില്ല !
അടിമപ്പണി ചെയ്യാൻ നിർബന്ധിതനാകും!
●ഫ്രീ വിസക്കാരും വിസിറ്റുകാരും ദിവസക്കൂലി അടിസ്ഥാനത്തിൽ മാത്രം ജോലി ചെയ്യുക!
ഒരു മാസം ശമ്പളം പെന്റിംഗായാൽ അടുത്ത മാസത്തെ ശമ്പളം കൂടി ആകുമ്പോൾ മുതലാളിക്ക് അതൊരു വമ്പൻ എമൗണ്ട് ആയി തോന്നും! പ്രത്യേകിച്ചും മലയാളി മുതലാളിമാർക്ക്! പിന്നീട് ആ ശമ്പളം കിട്ടില്ല! ഉറപ്പ്!
ഈ ഡിമാന്റുകൾ വെച്ചാൽ യുഎയിയിൽ വിസയും ജോലിയും കിട്ടില്ല എന്ന പേടി വേണ്ട!
അത്രയ്ക്കുണ്ട് തൊഴിലാളി ക്ഷാമം! തൊഴിലാളികൾക്ക് വേണ്ടി മുതലാളിമാർ നെട്ടോട്ടമോടുകയാണ്!
ഇനി ഈ ഡിമാന്റുകൾ കാരണം നിങ്ങൾക്ക് വിസയോ ജോലിയോ മുടങ്ങിയാൽ അത് ഭാഗ്യം ആയി കരുതുക!
അമ്മേടെ കെട്ടുതാലി പണയം വെച്ച് അന്യ നാട്ടിൽ പോയി എവിടെയോ കിടക്കുന്നവന് വേണ്ടി മാസങ്ങളോളം അടിമപ്പണി ചെയ്തു നയാപൈസ കിട്ടാതെ കണ്ടവനോട് ഇരന്നും കൈനീട്ടിയും എയർ ടിക്കറ്റ് ഒപ്പിച്ചു നാട്ടിൽ വരുന്നതിനേക്കാൾ ഭേദം ആ വിസ/ജോലി കിട്ടാതിരിക്കുന്നത് തന്നെയല്ലേ?!