തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബര് മൂന്നിന് അവധി പ്രഖ്യാപിച്ചു . ദുര്ഗാഷ്ടമി ദിനം പ്രമാണിച്ചാണ് അവധി .സ്കൂളുകളും , പ്രൊഫഷണൽ കോളേജുകളും ഉൾപ്പടെ അവധിയായിരിക്കും . നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബര് രണ്ടിന് നടക്കുന്നതിനാൽ മൂന്നാം തിയതി തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം എന്ന് ആവിശ്യമുയർന്നിരുന്നു . ഇതിനു പിന്നാലെയാണ് പ്രഖ്യാപനം . ഇതിനു പകരം മറ്റെന്തെങ്കിലും ദിവസം പ്രവർത്തിദിനമാകുന്ന കാര്യം അതാതു സ്ഥാപനങ്ങൾക്ക് തിരുമാനികാം എന്ന് അറിയിപ്പുണ്ട് .നിലവിൽ 4 ,5 തീയതികളിൽ സർക്കാർ അവധിയാണ് .