കൊല്ലം : സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.
ഡോ. ബി ആർ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് അഖിലേന്ത്യാ അവകാശ മുന്നേറ്റ സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംബേദ്കറും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജി ലാലു അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ വി വിനിൽ സ്വാഗതം പറഞ്ഞു. അഡ്വ. ആർ വിജയകുമാർ, എ മുസ്തഫ, ജി സരസ്വതി, കെ എൻ വാസവൻ, എൻ രവീന്ദ്രൻ,എം ശിവപ്രസാദ്, പ്രിജി ശശിധരൻ എന്നിവർ സംസാരിച്ചു. ദിനേശ്ബാബു നന്ദി അറിയിച്ചു.