തമിഴ് സൂപ്പര്‍ താരം അജിത്തിന് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു.
ചെന്നൈ: സിനിമാതാരം അജിത്തിന് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കുപറ്റി. ‘വിവേഗം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടം പറ്റിയത്. സംഘട്ടന ചിത്രീകരിക്കുന്നതിനിടയില്‍ താരത്തിന്‍റെ തോളിനാണ് പരിക്കേറ്റത്. അപകടകരമായ സംഘട്ടനരംഗം ചിത്രീകരിക്കാന്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…
പ്രിഥ്വി-2 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയകരം.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരമായി. ആണവായുധ പ്രയോഗ ശേഷിയുള്ള പ്രിഥ്വി-2, ഒഡീഷയിലെ ചാന്ദിപുരിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നും രാവിലെ 9.30 ഓടെയാണ് വിക്ഷേപണം നടന്നത്. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള…
ഡിജിപി സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ പരസ്യപ്പോര്: സുരക്ഷാ ജീവനക്കാരനെ മാറ്റില്ലെന്ന ഉറച്ച തീരുമാനത്തില്‍ സെന്‍കുമാര്‍.
തിരുവനന്തപുരം: നാളുകളായി, ഡിജിപി സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരസ്യപ്പോരിന്‍റെ തലത്തില്‍ വരെയെത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ മാറ്റാനുദ്ദേശിച്ച, സെന്‍കുമാറിന്‍റെ വിശ്വസ്തനായ ഗ്രേഡ് എഎസ്ഐ അനില്‍ക്കുമാറിനെ മാറ്റില്ലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഡിജിപി. എഎസ്ഐയെ മാതൃയൂണിറ്റിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന നിര്‍ദ്ദേശത്തെയാണ് ഡിജിപി തള്ളിക്കളഞ്ഞത്.…
തമിഴ് നാട്ടില്‍ നിന്നും കേരളത്തില്‍ വന്ന, കാലികള്‍ കയറ്റിയ വണ്ടി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു.
പാലക്കാട്: കേരളത്തിലേയ്ക്ക് തമിഴ് നാട്ടില്‍ നിന്നും കന്നുകാലികളെ കൊണ്ടു വന്നവാഹനങ്ങള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ പാലക്കാട് വേലന്താ വളത്തി നടുത്തായിട്ടാണ് കന്നുകാലി വണ്ടികളെ ഇവര്‍ തടഞ്ഞത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേയ്ക്ക് കൊണ്ട് വരാനിരുന്ന…
മന്ത്രിയുടെയും, എംപിയുടെയും എംഎല്‍എമാരുടെയും മക്കളും ചെറുമക്കളും സര്‍ക്കാര്‍ സ്കൂളുകളില്‍.
കോഴിക്കോട്: സര്‍ക്കാര്‍ സ്കൂളുകള്‍ പഠനമികവില്‍ മുന്നിട്ടു നില്‍ക്കുന്നു വെന്നതിന്‍റെ തെളിവിനായി മന്ത്രിയുടെയും എംപിയുടെയും എംഎല്‍എമാരുടെയും മക്കളെയും ചെറുമക്കളെയും സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിച്ചു. മന്ത്രി ടി.പി രാമകൃഷ്ണനാണ് തന്‍റെ ചെറുമക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ത്തത്. എംബി രാജേഷ് എംപി, എംഎല്‍എമാരായ ടിവി രാജേഷ്,…
കോയമ്പത്തൂര്‍, പോത്തന്നൂരില്‍ ആനയുടെ ചവിട്ടേറ്റ് നാല് പേര്‍ മരിച്ചു.
കോയമ്പത്തൂര്‍: പോത്തന്നൂരില്‍ നാലുപേരെ ആന ചവിട്ടി കൊന്നു. പോത്തന്നൂര്‍, ഗണേശ പുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജോതിമണി എന്നിവരാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇവര്‍ വീടിനുപുറത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പ് നന്നല്ല!
ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം തന്നെ പുലര്‍കാലം നല്ലതാണെന്നാണ് പലരും ധരിച്ചു വച്ചിട്ടുള്ളത്. എന്നാല്‍ സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടുമുന്‍പുള്ള സമയം പല നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനും നന്നല്ല. പ്രത്യേകിച്ച് വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പായി നടത്താന്‍ പാടില്ലയെന്നാണ് ജോതിഷഗ്രന്ഥങ്ങള്‍ പറയുന്നത്. ഉദയത്തിനു ആറുനാഴിക മുന്‍പുള്ള സമയം, അതായത്…
വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല. ലിങ്ക് ഓഫീസര്‍ സംവിധാനം വരുന്നു ..
തിരുവനന്തപുരം: അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല. അവധിയിലുള്ള ഉദ്യോഗസ്ഥന്‍റെ ചുമതല സമാന തസ്തികയില്‍ ഉള്ള മറ്റൊരാള്‍ക്കു നല്‍കി ലിങ്ക് ഓഫീസര്‍ സംവിധാനം സെക്രട്ടറിയേറ്റില്‍ ഉടന്‍ നടപ്പില്‍ വരുത്തും. സെക്ഷന്‍ ഓഫീസര്‍ തലം മുതല്‍…
പണം ഉണ്ടാക്കേണ്ട സ്ഥാപനമല്ല കെ എസ് ആര്‍ ടി സി മറിച്ച് ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട സ്ഥാപനമാണ് – ഗതാഗത മന്ത്രി തോമസ് ചാണ്ടി.
കുവൈത്ത്: പണമുണ്ടാക്കുന്ന സ്ഥാപനമല്ല മറിച്ച് ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട ഒരു പൊതു സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്ന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. കേരളത്തിലെപോലെ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നിലനില്‍ക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ പ്രവാസികള്‍ നല്‍കിയ…